കോഴിക്കോട്: ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ സ്വന്തമായി കാമറയിൽ പകർത്തിയ ചിത്രങ്ങളും ധന്യന്റെ പ്രേക്ഷിത പ്രവർത്തന ഘട്ടത്തിലെ അപൂർവ നിമിഷങ്ങളുടെ ശേഖരവുമടങ്ങിയ വിഷ്വൽ ഗാലറി ഉദ്ഘാടനം ചെയ്തു. വെള്ളിമാട്കുന്ന് എംഎസ്ജെ സെന്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസിലെ വിഷ്വൽ ഗാലറിയുടെ ഉദ്ഘാടനവും വെഞ്ചിരിപ്പ് കർമ്വും കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
പഞ്ഞിക്കാരനച്ചന്റെ ജീവിതവഴികളെക്കുറിച്ചും വിശ്വാസനിർഭരമായ പുണ്യജീവിതത്തെക്കുറിച്ചും ഗാലറിയിലൂടെ അറിവ് ലഭിക്കും. താമരശേരി രൂപതാ വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, എംഎസ്ജെ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഷീല, സിസ്റ്റർ ഡെൽസി എംഎസ്എംഐ തുടങ്ങിയവർ പങ്കെടുത്തു.